ഇബ്നുൽ ജൗസിയും , ഇബ്നു അഖീലും :- ഇസ്തിഗാസ വിരോധിയാക്കുന്നവർ മറുപടി പറയുക !
تلبيس إبليس ١/٣٥٤ — ابن الجوزي (ت ٥٩٧
قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى<<<<<<<*
1) പ്രസ്തുത ഇബാറത്തിൽ പറയുന്ന വിഷയങ്ങൾ ഇതൊക്കെയാണ്
ഖബർ ചുംബിക്കൽ,
ഖബറിങ്കൽ വിളക്ക് കത്തിക്കൽ,
യാ മൗലാ എന്നെക്കൊണ്ട് ഇന്ന ഇന്ന പ്രകാരമൊക്കെ പ്രവർത്തിപ്പക്കണേ എന്ന് തേടുക, ബറകത്തിനു വേണ്ടി ഖബ്റിന്റെ മണ്ണ് എടുക്കുക, ഖബ്റിന്മേൽ സുഗന്ധം പൂശുക , ഖബ്റുകൾ ലക്ഷ്യമാക്കി തീർത്ഥയാത്ര നടത്തുക, ഇതൊക്കെ
ചെയ്താൽ കാഫിറാകും , എന്ന അഭിപ്രായം ആദ്യം മുജാഹിദുകൾക്ക് ഉണ്ടൊ ????? പറയൂ
2) പ്രസ്തുത ഇബാറത്തിൽ ലാത , ഉസ്സ പോലുള്ള ആരാധ്യവസ്തുക്കളെ അനുകരിച്ച് കൊണ്ടുള്ള ആരാധന സ്വഭാവമുള്ള വിഷയങ്ങളാണ് പറയുന്നത് , അഥവാ ഷറഹ് വിരോധിക്കപ്പെട്ട കാര്യങ്ങളിലൂടെയുള്ള ആദരവും മറ്റുമൊക്കെ , അതും കുഫ്റാണെന്നാണ് ആരോപണം, എന്നാൽ സുന്നികളുടെ വിശ്വാസ പ്രകാരം ചെയ്യുന്ന കാര്യങ്ങളെ പറ്റിയല്ല എന്ന് തീർത്തും മനസ്സിലാക്കാം അങ്ങനെ അല്ലാ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു
3) പ്രസ്തുത ഇബാറത്തിൽ പറയുന്ന ഒരു കാര്യമാണ് "ശദ്ദുരിഹാൽ" അഥവാ മഹാന്മാരുടെ ഖബർ ലക്ഷ്യം വെച്ചുള്ള തീർത്ഥ യാത്ര കുഫ്റാണെന്ന് എന്നാൽ ഇബ്നുൽ ജൗസിയുടെ "സ്വൈദുൽ ഖാത്വിർ" എന്ന പ്രസിദ്ധമായ കിതാബിന്റെ 24 മത്തെ പേജിൽ പറയുന്നതായി കാണാം മഹാനവർകൾക്ക് അസുഖം വരുകയും , സ്വ ശരീരത്തെ ചികിത്സിക്കാൻ പോലും കഴിയാത്ത പ്രയാസഘട്ടം വന്നപ്പോൾ സ്വാലിഹീങ്ങളുടെ ഖബറിങ്കലിലേക്ക് പോയി തവസ്സുലാക്കിയതിനാൽ എന്റെ അസുഖം മാറി എന്ന് പറയുന്നു, അത് പോലെ മുസ്ലിമീങ്ങൾക്ക് മഹാന്മാരുടെ ഖബറ് ലക്ഷ്യം വെച്ച് തീർത്ഥ യാത്ര വേണമെന്നും മഖ്ബറകളിൽ കുറച്ച് സമയം ചെലവഴിക്കൽ വേണമെന്നും പ്രസ്തുത സ്വൈദുൽ ഖാത്വിറിൽ പഠിപ്പിക്കുന്നു
അപ്പോൾ ഇബ്നുൽ ജൗസി സ്വയം പ്രഖ്യാപിത കുഫ്റാരോപിതനായോ ?????
4) ഖബർ ചുംബിക്കൽ وتقبيلها കുഫ്റാണെന്ന് പറയുന്നു ചോദിക്കട്ടെ ഇബ്നു അഖീൽ സ്വന്തം മദ് ഹബിന്റെ ഉസ്താദായ അഹ്മദ്ബ്നു ഹംബൽ (റ) വിനെതിരെ കുഫ്രാരോപണം നടത്തിയോ ??? കാരണം ബറകത്തിന്ന് വേണ്ടി മഹാന്മാരെ ഹബർ ചുംബിക്കുന്നത് കൊണ്ട് വിരോധമില്ലെന്ന അഭിപ്രായക്കരനാണ് അഹ്മദ്ബ്നു ഹംബൽ (റ) എന്ന് സ്വന്തം മകൻ അബ്ദുല്ലാഹ് റ പഠിപ്പിക്കുന്നു അപ്പോൾ അഹ്മദ് റ, വും , മകൻ അബ്ദുല്ലാഹ് റ രണ്ട് പേരും കുഫ്റ് പഠിപ്പിച്ചുവെന്നാണോ ?????
5) ഇബ്നുൽ ജൗസി പ്രസ്തുത ഇബാറത്തിൽ കൊണ്ട് വന്ന ഇബ്നു അഖീല് പോലും അദ്ദേഹത്തിന്റെ സ്വന്തം കിതാബായ തദ്കിറയിൽ നബി സ്വ യോടുള്ള ഇസ്തിഗാസ പഠിപ്പിക്കുന്നു ഇത് അംഗീകരിക്കുമോ❓❓❓❓👇🏻
اللهم إنك قلت في كتابك لنبيك ﷺ: ﴿لَوْ أَنَهُمْ إذ ظَلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَّحِيمًا ) وإني قد أتيت بنبيك تائبًا مستغفرًا فأسألك أن توجب لي المغفرة كما أوجبتها لمن أتاه في حياته، اللهم إني أتوجه إليك بنبيك ﷺ نبي الرحمة، يا رسول (٢) الله إني أتوجه بك إلى ربي ليغفر لي ذنوبي، اللهم إني أسألك بحقه أن تغفر لي ذنوبي.
التذكرة في الفقه على مذهب الإمام أحمد ١/١١٧ — أبو الوفاء ابن عقيل (ت ٥١٣)
6) ഇബ്നുൽ ജൗസിയുടെ മറ്റ് ഗ്രന്ഥങ്ങളാണ് "സ്വിഫത്തുസ്സ്വഫ്വാ" ,മൗലിദുൽ അറൂസ്, അൽ മുൻ തളിം, അൽ വഫാ, മനാഖിബ് മഹ്റൂഫുൽ ഖർഖി, പോലുള്ള ധാരാളം കിതാബുകളിൽ തവസ്സുലും ഇസ്തിഗാസയും ഇഷ്ടം പോലെ പഠിപ്പിക്കുന്നുണ്ട് ഇതൊക്കെ മുജാഹിദുകൾ അംഗീകരിക്കുമോ ????
7) ഇബ്നുൽ ജൗസിയെ പറ്റി ദഹബി അഥവാ മുജാഹിദ് നേതാവായ ഇബ്നു തയ്മിയ്യയുടെ അരുമ ശിഷ്യൻ പറയുന്നു ഇബ്നുൽ ജൗസിയിൽ നിന്ന് ധാരാളം തെറ്റുകൾ വന്ന് പോയിട്ടുണ്ടെന്നും അടുത്ത ജന്മം കൊണ്ട് പോലും തീരാത്ത തെറ്റുകൾ വന്ന് പോയിട്ടുണ്ടെന്നും സിയറു അഹ്ലാമിന്നുബലാഇലിൽ പഠിപ്പിക്കുന്നുണ്ട് അംഗീകരിക്കുമോ❓❓❓❓❓❓
_______________
Comments
Post a Comment