സ്നേഹപ്രകടനങ്ങളുടെ "മീലാദാഘോഷം"
(SYS സംസ്ഥാന തലത്ത് നടന്ന ആദർശ എഴുത്തങ്കത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ലേഖനം)
ഹബീബായ (സ്വ) യുടെ ജന്മദിനം ലോകമുസ്ലിമീങ്ങൾക്ക് എന്നും ഒരാവേശമാണ് , ആരംഭപ്പൂവായ മുത്ത് നബി (സ്വ) യോടുള്ള അടങ്ങാത്ത സ്നേഹപ്രകടനങ്ങളും, ലോകത്തിന്ന് അനുഗ്രഹമായി ഹബീബ് (സ്വ) യുടെ റഹ്മത്തിന്റെ പൂമുഖം ഈ ലോകത്തേക്ക് വെളിവായതിലുള്ള നന്ദിപ്രകടനങ്ങൾക്ക് ഒരുമിച്ച് കൂടലും, സ്മരണ പുതുക്കലുമാണ് മൗലിദാഘോഷം കൊണ്ടുദ്ദേശിക്കുന്നത് .
സ്നേഹപ്രകടനങ്ങളെ ശരീഅത്തിൻറ്റെ വ്യാപ്തിയിൽ അളക്കാൻ സാധിക്കുകയില്ല.
മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്തും ആദരവും കൊണ്ട് ഇമാം മാലിക് (റ) മദീനയിൽ ചെരുപ്പ് ധരിക്കാറില്ലായിരുന്നു, അബൂ ഹനീഫ ഇമാം മദീനയിൽ എത്തിയാൽ മലമൂത്രവിസർജ്ജനം നടത്താറില്ല , ഉഹ്ദ് യുദ്ധത്തിൽ ഹബീബ് (സ്വ) യുടെ പല്ല് പൊട്ടിയെന്നറിഞ്ഞ് തന്റെ മുഴുവൻ പല്ലും പൊട്ടിച്ച്കളഞ്ഞ മഹാനായ ഉവൈസുൽ ഖർനി (റ), നബി (സ്വ) വഫാത്തായെന്നറിഞ്ഞ വാർത്തയറിഞ്ഞ നിമിഷം മുത്ത് നബി (സ്വ) യുടെ ശറഫാക്കപ്പെട്ട മയ്യിത്ത് എനിക്ക് കാണേണ്ടെന്ന് പറഞ്ഞ് തന്റെ കാഴ്ച ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനോട് ദുആഅ് ചെയ്ത സ്വഹാബി വര്യൻ , ഇങ്ങനെയുള്ള ധാരാളം സ്വഹാബാക്കളുടെയും , ഇമാമീങ്ങളുടെയുമൊക്കെ അടങ്ങാത്ത സ്നേഹ പ്രകടനങ്ങൾ കാണാൻ പറ്റും ഇതൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് കൊണ്ടല്ല അവരൊക്കെ ചെയ്തത് , മദീനയിൽ ചെരുപ്പ് ധരിക്കലും, മലമൂത്രവിസർജ്ജനം നടത്തലും ഹറാമാണെന്ന് ശരീഅത്ത് പഠിപ്പിക്കുന്നില്ല പക്ഷെ മുത്ത് നബി(സ്വ) കിടന്നുറങ്ങുന്ന മണ്ണിൽ ചെരുപ്പ് ധരിക്കാനോ, വിസർജ്ജിക്കാനോ മുത്ത്നബിയോടുള്ള അടങ്ങാത്ത പ്രണയം അനുവദിക്കുന്നില്ല, പരിധിയില്ലാത്ത സ്നേഹപ്രകടനങ്ങൾക്ക് ഖുർ ആനിലുണ്ടോ ഹദീസിലുണ്ടോ എന്ന് ചോദിച്ച് വരുന്നവരോടെന്ത് പറയാൻ!! സ്നേഹം ആരിൽ നിന്നും പിടിച്ച് വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ !!! മുത്ത്നബിയോടുള്ള സ്നേഹം ഈമാനിന്റെ സമ്പൂർണ്ണമാണ് .
മൗലിദാഘോഷം ഇപ്പോൾ ബിദ്അത്താണെന്ന് പ്രചരിപ്പിക്കുന്ന കേരളത്തിലെ നവീനവാദക്കാരായ വഹാബി സലഫികളുടെ ആദ്യകാല നേതാക്കൾ വരെ മൗലിദാഘോഷം നടത്തണമെന്നും, മുസ്ലിമീങ്ങളുടെ ആഘോഷമാണെന്നും, അതൊന്നും ഒരു ചീത്ത ബിദ്അത്തോ , തെറ്റോ ആയി കണ്ടിട്ടില്ലെന്നത് മറ്റൊരു വാസ്തവം.പക്ഷേ ന്യൂ ജനറേഷൻ മൗലവിമാർ നവ മുജ്തഹിദുകളാണല്ലോ ! ഇവർ ഇന്നും ഗവേഷണത്തിലാണ് , ഒരു കാര്യം നാം മനസ്സിലാക്കുക ഇന്ന് നമ്മുടെ കയ്യിൽ എത്ര ഹദീസുകൾ ഉണ്ട് ബുഖാരിയും മുസ്ലിമും ആവർത്തനം ഒഴിവാക്കിയാൽ എത്ര ഹദീസുകൾ കിട്ടും ? , പക്ഷേ ലക്ഷത്തിൽ പരം ഹദീസുകൾ മനപ്പാഠമുണ്ടായിരുന്ന , ഓരോ ഹദീസിലെയും റാവിമാരുടെ യോഗ്യതയും അയോഗ്യതയും അറിയുന്ന ഇമാമീങ്ങൾ ഒരു വിഷയത്തിൽ തീരുമാനമാക്കിയാൽ അതിനെ മറികടക്കാൻ ആധുനിക യുഗത്തിൽ കഴിയുന്ന , വളരെ കുറച്ച് ഹദീസുകളുടെ ക്രോഡീകരണം മാത്രം കണ്ടിട്ടുള്ള , ഈഹദീസുകളുടെ റാവിമാരുടെ യോഗ്യത പോലും പൂർണ്ണമായി അറിയാത്ത നമ്മൾക്ക് കഴിയുമോ ? അപ്പോൾ നമ്മൾ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യലല്ലാതെ മറ്റൊരു വഴിയുമില്ലെന്നതാണ് വാസ്തവം , നാഴികക്ക് നാൽപ്പത് വട്ടം തൗഹീദും ഷിർക്കും മാറ്റിപ്പറഞ്ഞ് കൊണ്ടിരിക്കുന്ന , കേവല പരിഭാഷകളുമായി കവലകളിൽ പ്രസംഗിച്ച് വരുന്ന കേരളത്തിലെ മൗലവിമാരെ തഖ്ലീദ് ചെയ്യണോ ? അതോ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യണോ ???? ചിന്തിക്കുക !
മൗലിദാഘോഷത്തിന്ന് ഖുർ ആനിലുണ്ടോ ? ഹദീസിലുണ്ടോ ? എന്ന് ചോദിക്കുന്നവർ തന്നെ മൗലിദാഘോഷം സുന്നത്താണോ എന്നും കൂടി ചോദിക്കാറുണ്ട് , ഈ ചോദ്യം തീർത്തും വിവരമില്ലായ്മയിൽ നിന്നുടലെടുത്തതാണ് കാരണം നമ്മുടെ കർമ്മങ്ങൾ എങ്ങനെയാവണമെന്നും , അതിന്ന് അഹ്കാമുഷറഇൽ ഹുക്മുകൾ എന്താണെന്നും പറയേണ്ടത് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഫുഖഹാക്കളായ പണ്ഡിതന്മാരാണ് , അല്ലാതെ ഖുർ ആനിൽ നിന്നോ ഹദീസ് കിതാബുകളിൽ നിന്നോ നേരിട്ട് നാം കണ്ടെത്തലല്ല , ഫുഖഹാക്കൾ ഖുർ ആനിൽ നിന്നും , ഹദീസുകളിൽ നിന്നും , അസറുകളിൽ നിന്നും വിധികൾ കണ്ടെത്തിയിരിക്കുന്നതിനാൽ നമ്മൾ അതനുസരിച്ച് അമൽ ചെയ്യണം ... ഇനിയല്ല ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നും തന്നെ വേണമെന്നാണെങ്കിൽ നിസ്ക്കാരത്തിൻറ്റെയും , വുളൂഇൻറ്റെയും ഫർള് , ശർത്വ്, സുന്നത്ത്, വാജിബ്, കറാഹത്ത്, സകാതിന്റെ കണക്ക്, ഹജ്ജിന്റെ പൂർണ്ണ രൂപം തുടങ്ങിയവയൊക്കെ ഓരോ ഹദീസും ആയത്തും ഉദ്ധരിച്ച് തെളിവ് പറയാൻ ഇവരെ കൊണ്ട് സാധിക്കുമോ ???? അപ്പോൾ മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയൊരു ഉസ്വൂൽ കൊണ്ടു വരുന്നതിൽ എന്തർത്ഥമാണുള്ളത് ?? മൗലിദ് വിരോധം അല്ലാതെന്ത് !!!
പൊതുവെ മൗലിദ് വിരോധികൾ ആവർത്തിച്ച് ഉന്നയിക്കുന്ന ഒരു ദുരാരോപണമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ മീലാദുന്നബിയ്യ്(സ്വ) ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന മൗലിദ് വിരോധികൾക്ക് പോലും സ്വീകാര്യനായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിക്കുകയും, ഷിയാക്കളുടെ ആചാരത്തിന്ന് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ചയാളുമാണെന്ന് പറയാൻ ഇക്കൂട്ടർ ധയ്ര്യം കാണിക്കുമോ ???? ബഹുമാനപ്പെട്ട ഇമാം നവവി(റ) വിന്റെ ഉസ്താദായ അബൂ ശാമ (റ) അനാചാരങ്ങൾ എന്തെന്ന് പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥമായ കിതാബുൽ ബാഇസിൽ വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് പഠിപ്പിക്കുന്നത് , അല്ലാതെ അനാചാരമെന്നല്ല, നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ???? മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാഇസത്തിന്ന് വേണ്ടിയാണോ ? , ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷം നല്ല ചര്യയായി പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????
മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ ഈ മൗലിദ് വിരോധികൾ ശ്രമിക്കാറുണ്ട് എന്നാൽ ഇക്കൂട്ടരുടെ പതാകവാഹകനായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനും, ലോക പ്രശസ്ത പണ്ഡിതനാണെന്ന് ഇക്കൂട്ടർ തന്നെ പരിചയപ്പെടുത്തിയ ഹാഫിള് ഇബ്നു കസീർ മുളഫർ രാജാവിനെ പറ്റി പറയുന്നത് അംഗീകരിക്കാൻ തയ്യാറാകുമോ????
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... "ഹാഫിള് ഇബ്ന്‍ഉ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""(ഇബ്നുകസീർ)
ഇത്രയും കൃത്യമായി രേഖപ്പെട്ട് വന്ന വലിയ മഹത്വമുള്ള ഒരു രാജാവിനെ സംഘടനാ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഷിയാവൽക്കരിച്ച് സമൂഹ മദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിച്ചവർക്ക് സമുദായം മാപ്പ് നൽകുമോ ?
മൗലിദിനെ നിഷേധിക്കാൻ കൊണ്ട് വരുന്ന മറ്റൊരു ആരോപണമാണ് നബിയും, സ്വഹാബത്തും, ഉത്തമ നൂറ്റാണ്ട്കാരും ചെയ്ത് കാണിച്ച് തന്നേ പറ്റൂ എന്ന പിടി വാശി എന്നാൽ നാം മനസ്സിലാക്കേണ്ട വിഷയം ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുണ്യം കിട്ടുന്ന കാര്യങ്ങളും ഹബീബായ (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നത് തന്നെ വിവരമില്ലായ്മയിൽ നിന്നുടലെടുത്തതാകുന്നു, കാരണം ഇസ്ലാമിൽ പ്രതിഫലാർഹമായ കാര്യം ചെയ്യാനുള്ള മാനദണ്ടം ശരീഅത്ത് അംഗീകരിച്ച് തന്നതാണോ എന്നതാണ് മാനദണ്ടം !!! അത് കൊണ്ട് തന്നെ മൗലിദാഘോഷം മാത്രമായി നബിയും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നാൽ മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ എന്ന ഉസൂലും ചോദ്യവും അപ്രസക്തമാണ് ! കാരണം ഇത്തരം വാദമുന്നയിക്കുന്നവർ തന്നെ ഇന്ന് പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളും ചെയ്ത് കാണിച്ച് തരാത്തതാകുന്നു
ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമില്ല !! നിർബന്ധവും സുന്നത്തുമായ ഇൽമ് പഠിക്കൽ ! ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി !!(ശരീഅത്ത് കോളജ് , മദ്രസകൾ) അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!! ഇത് പോലെ നബി(സ്വ) യും സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , എല്ലാ തിങ്കളാഴ്ചയും നബിദിനം നോമ്പെടുത്ത് അനുസ്മരിച്ചതും, നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും ,സന്തോഷിച്ചതും, റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടി രണ്ട് പെരുന്നാളിനേക്കാൾ സന്തോഷപ്രകടനങ്ങൾ നടത്തിയതുമായ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ ഇന്ന് റബീഉൽ അവ്വൽ മാസത്തിൽ നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ ദിവസത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്ലാമികമാകും ????
ആയിഷാ റ യുടെ ഹദീസിൽ നിന്നും ഇത് കൃത്യമായി മനസ്സിലാക്കാം
عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»
"ആരെങ്കിലും നമ്മുടെ മതത്തിൽ പെടാത്ത കാര്യങ്ങൾ പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്"
(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ - 1718)
പ്രസ്തുത ഹദീസ് ഓതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് "ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന അർഥം പറയും എന്നാൽ മൗലിദാഘോഷമാകട്ടെ മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ ഒരിക്കലുമല്ല ഇന്നത്തെ ശൈലി പുതിയ രൂപമായിരിക്കാം പക്ഷെ അടിസ്ഥാനം തിരു സുന്നത്തിലുള്ളതാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വയിൽ വ്യക്തമാണ് , എന്നാൽ ഹദീസിന്റെ യഥാർത്ഥ ആശയവും അർഥവും ഇങ്ങനെയാണ് നബി വചനത്തിലെ ഒരു വാക്ക് "മതത്തിൽ പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ" എന്ന വാക്ക് ! അപ്പോൾ മതത്തിൽ ഉൾപെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ തള്ളപ്പെടെണ്ടതല്ല എന്ന ആ വാക്ക് തന്നെ സൂചന നൽകുന്നു , എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടെണ്ടതാണെന്ന വ്യാജ അർഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ..
"ഫഹുവ റദ്ദുൻ"" എന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണെന്ന് ചിന്തിച്ചാൽ തന്നെ ബോധ്യപ്പെടും.
മതത്തിൽ ആരെങ്കിലും മതത്തിൽ പെടാത്ത കാര്യങ്ങൾ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ പുതുക്കുക എന്നാൽ ! അതിൻറ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം അതായത് ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല അഥവാ , ശരീഅത്ത് കോളേജ്, മദ്രസ, സംഘടനകൾ, പ്രസിദ്ധീകരണങ്ങൾ ഇങ്ങനെ തുടങ്ങിയ ധാരാളം കാര്യങ്ങൾക്കെല്ലാം ദീനിൽ അടിസ്ഥാനമുണ്ട് പക്ഷെ ഈ രൂപവും ശൈലിയും നബിയുടേയും സ്വഹാബത്തിന്റേയും കാലത്തില്ലെന്നതുമാണ്, അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് നോക്കൂ
، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ
(സ്വഹീഹ് - മുസ്ലിം - ഹദീസ് നമ്പർ- 1017)
"നബി (സ്വ) പഠിപ്പിക്കുന്നു ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻറ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻറ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്". (സ്വഹീഹ് മുസ്ലിം)
ഈ ഹദീസിൽ നിന്നും മഹാനായ ഇമാം നവവി (റ) പഠിപ്പിക്കുന്നു "ഈ ഹദീസ് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു. (ശറഹ് മുസ്ലിം)
ദീനിൽ അടിസ്ഥാനമില്ലാത്ത ശരീഅത്തിനെതിരായത് ദീനിൽ പുതുതായുണ്ടാക്കുമ്പോഴാണ് പിഴച്ച ബിദ് അത്താകുന്നത് അല്ലാതെ അടിസ്ഥാനം ചതുർ പ്രമാണങ്ങളിൽ ഉണ്ടെങ്കിൽ പുതുതായി ഉണ്ടാവുന്ന കാര്യങ്ങളൊക്കെ പിഴച്ചതാണെന്നും അതൊക്കെ തള്ളേണ്ടതാണെന്നല്ല !
ഇത് ഇമാം ശാഫി ഈ(റ) വിന്റെ വാക്കുകളിൽ നിന്ന് ഒന്ന് കൂടി വ്യക്തമാകും
അപ്പോൾ കാര്യം വ്യക്തം ! പുതുതായി ഉണ്ടായതെല്ലാം എതിർക്കപ്പെടേണ്ടതല്ല , പുതുതായി ഉണ്ടായതൊക്കെ നരഗത്തിലാണെന്ന വാദം പിഴച്ച വാദമാണ്, ഇവിടെ മൗലിദാഘോഷം പ്രതിഫലാർഹമായ സുന്നത്താണെന്ന് കൃത്യമായി ഇമാമീങ്ങളുടെ ഉദ്ധരണിയിൽ സുവ്യക്തമാണ് , സ്നേഹപ്രകടങ്ങളെ ശരീഅത്തിന്റെ കോല് കൊണ്ട് അളക്കാൻ സാധിക്കില്ല, ആയതിനാൽ സമ്മേളിച്ചും, അന്നദാനം നടത്തിയും മറ്റു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ്വ)യുടെ ജനനം കൊണ്ട് നമുക്ക് നന്ദി പ്രകടിപ്പിക്കാം, സന്തോഷപ്രകടനങ്ങൾ നടത്താം, നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
സിദ്ധീഖുൽ മിസ്ബാഹ് ജസ് രി
8891 786 787_
________________
Comments
Post a Comment