നബിദിനാഘോഷം മുജാഹിദുകൾക്ക് മാറ്റം വന്ന് തുടങ്ങി

 അൽഹംദുലില്ലാഹ് മാറ്റം വരുന്നുണ്ട്...  ഇമാമീങ്ങൾ പഠിപ്പിച്ച പോലെ നബിദിനാഘോഷം നടത്താമെന്നായിട്ടുണ്ട്

കഴിഞ്ഞ വസം നടന്ന വിസ്ഡം മുഖാമുഖത്തിൽ ഫൈസൽ മൗലവിയുടെ വിഷയാവതരണവും , ചോദ്യത്തിനുള്ള മറുപടിയും കേട്ടപ്പോൾ മനസ്സിലാകുന്നത് ഇമാമീങ്ങളൊക്കെ അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിച്ച പ്രകാരം മൗലിദാഘോഷം പറ്റുമെന്നടുത്തേക്ക് എത്തിയിട്ടുണ്ട്.... അൽഹംദുലില്ലാഹ് 

കഴിഞ്ഞ കാലം വരെ മൗലിദ് പാടില്ലെന്നും , ഷിർക്കും ഖുറാഫത്താണെന്നൊക്കെ പാടി നടന്നവർ തന്നെ *"പ്രവാചക സ്നേഹം പ്രമാണങ്ങളിൽ"* എന്ന തലക്കെട്ടോടെ നബിദിന പരിപാടികളും മുഖാമുഖമൊക്കെ സംഘടിപ്പിക്കുന്നതിലേക്ക് മാറിയിട്ടുണ്ട് ഇങ്ങനെ നടത്തുന്നതിനൊന്നും നബിയുടേയോ  സ്വഹാബത്തിന്റേയോ ചെയ്തി ആവശ്യമില്ല ... അൽഹംദുലില്ലാഹ് ,  മൗലിദാഘോഷിക്കാനുള്ള തെളിവുകളായി ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ), ഇമാം സുയൂതി (റ) വിനെ പോലുള്ളവർ പഠിപ്പിച്ച  തെളിവുകൾ കൊടുത്താൽ നാളിത് വരെ  അതൊക്കെ പാളക്കിത്താബെന്നും , സ്വീകാര്യ യോഗ്യമല്ലെന്നുമൊക്കെ ഗീർവാണം മുഴക്കി തള്ളുന്ന വഹാബികൾക്ക് ഇന്ന് എല്ലാം മാറിക്കഴിഞ്ഞു !!!! 

കഴിഞ്ഞ  മുഖാമുഖത്തിൽ ഫൈസൽ മൗലവിയുടെ ഒരു വാക്ക് ശ്രദ്ധിച്ചോ ?; അഥവാ അസ്ഖലാനിയും സുയൂതിയും പഠിപ്പിച്ച അമലുൽ മൗലിദ് കുഴപ്പമില്ലെന്നും അത് വേറെയാണെന്നും സമസ്തക്കാർ ചെയ്യുന്നത് മറ്റൊന്നാണെന്നും പറഞ്ഞ് പുതിയ വാദത്തിന്ന് തിരി കൊളുത്തിയിരിക്കുകയാണ് ... മാത്രമല്ല അമലുൽ മൗലിദ് പറ്റുമെന്നും ഈദുൽ മൗലിദാണത്രേ എതിർക്കുന്നതെന്ന് തട്ടി വിട്ടു..... അൽഹംദുലില്ലാഹ്... ഒരുകാലത്ത് തള്ളിയവർ തന്നെ അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്... സുയൂതി ഇമാമിനെയും അസ്ഖലാനി ഇമാമിനെയും അംഗീകരിച്ച് കിട്ടിയാൽ തന്നെ മതിയല്ലോ !  സുന്നികൾക്ക് ധാരാളം!!!  ഈ രണ്ട് ഇമാമീങ്ങളുടെ ഫത് വ തന്നെ ധാരാളം മൗലിദാഘോഷം സ്ഥിരപ്പെടുത്താൻ 

മറ്റൊന്നാണ് എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന വാദവും പോയിട്ടുണ്ട്, നല്ല ബിദ് അത്ത് ഉണ്ടെന്നും അംഗീകരിക്കേണ്ടി വന്നു... പിന്നെ ഈ നല്ല ബിദ് അത്തുകളിൽ മദ്രസ, ശരീഅത്ത് കോളജ്, മറ്റ് സ്ഥാപനങ്ങൾ, മാത്രമാണെന്നും, അതിൽ എവിടേയും മൗലിദാഘോഷം നല്ല ബിദ് അത്തായി പഠിപ്പിക്കുന്നില്ലെന്നും തട്ടി വിട്ട ഫൈസൽ മൗലവി മനപ്പൂർവ്വമോ അതോ അറിയാതെയോ ബഹുമാനപ്പെട്ട ഇമാം നവവി (റ) ഉസ്താദായ അബൂ ശാമ (റ) വിനെ ഒഴിവാക്കുകയുണ്ടായി... കാരണം മഹാനവർകൾ ബിദ് അത്ത് എന്ത് എന്ന് പഠിപ്പിക്കാൻ മാത്രം രചിച്ച  ഗ്രന്ഥത്തിൽ പോലും ബിദ് അത്ത് 2 വിധമുണ്ടെന്നും, അതിൽ നല്ല ബിദ് അത്ത് അത് അനുവദനീയമാണെന്നും ,  പ്രതിഫലാർഹമായ സുന്നത്താണെന്നും പറഞ്ഞ് കൊണ്ട് അക്കാലത്തെ നല്ല ആചാരമായി മൗലിദാഘോഷത്തെ പരിചയപ്പെടുത്തുന്നു.... പക്ഷെ നമ്മുടെ ഫൈസൽ മൗലവി ഇത് കാണാത്തതോ അതോ മറ പിടിച്ചതോ ? 

അമലുൽ മൗലിദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ  അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) അവിടെത്തന്നെ തന്നെ മൗലീദ് അടിസ്ഥാനം ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസ് ഖിയാസ് ചെയ്ത് കൊണ്ട് മൗലിദിന്റെ അടിസ്ഥാനം അത്  സുന്നത്തിൽ  നിന്നാണെന്ന് പടിപ്പിക്കുന്ന ഭാഗവും കട്ട് വെക്കുന്നു ... വഞ്ചന... നഊദുബില്ലാഹ് ! 

وَقَدِ اسْتَخْرَجَ

لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،

അപ്പോൾ വിഷയം ലളിതം അമലുൽ മൗലിദിൽ ഇന്നത്തെ ശൈലിയെപ്പറ്റി മാത്രമാണ് ബിദ് അത്ത് ഹസന എന്ന് ഇമാമവർകൾ ഉപയോഗിച്ചത് പക്ഷേ അടിസ്ഥാനം അത് സുന്നത്തിൽ നിന്ന് തന്നെ ഇത് വളരെ വ്യക്തമായി ത്തന്നെ പഠിപ്പിക്കുന്നു.......

2018 കാഞ്ഞങ്ങാട് വെച്ച് നടന്ന മുഖാമുഖത്തിൽ നാളത് വരെ ഷിർക്കാണെന്ന് പ്രചരിപ്പിച്ച "ഇസ്തസ്ഖി ലി ഉമ്മതിക" എന്ന സംഭവം (നബി സ്വ യുടെ ഖബറിങ്കൽ പോയി മഴയേ തേടിയത്)  അത്  കാഞ്ഞങ്ങാട്ടേക്കെത്തിയപ്പോൾ ഫൈസൽ മൗലവിക്ക് ഇത് ഷിർക്കല്ലാതായി , ഇസ്തിഗാസ പോയിട്ട് തവസ്സുലായത്രേ !!! ഇത് അണികളുടെ എതിർപ്പ് കാരണം  പരപ്പനങ്ങാടിയിൽ നടന്ന പ്രസംഗത്തിൽ ഫൈസൽ മൗലവി   കാഞ്ഞങ്ങാട്ട് പറഞ്ഞത് അബദ്ധം പറ്റിയെന്ന് പറഞ്ഞ് വീണ്ടും തിരുത്തി.... ഇസ്തസ്ഖി സംഭവം വീണ്ടും  ഷിർക്കാണെന്ന് വാദിച്ചു !!!! എന്തൊരു വിരോധാഭാസം.... ഇവരാണോ തൗഹീദിന്റെ വക്താക്കൾ .... 

ഓരോ വർഷം കഴിയുന്തോറും തൗഹീദിലും കർമ്മ കാര്യങ്ങളിലും മൗലവിമാരുടെ തലമണ്ടയിൽ ഉദിക്കുന്ന പുതിയ പുതിയ ഗവേഷണം കണ്ടെത്തി അത് ഇസ്ലാം മതമായി പരിചയപ്പെടുത്തുന്നതാണ് കേരളത്തിലെ  മുജാഹിദിസം ... സത്യം മനസ്സിലാക്കുക.... അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ‌....😢

✍🏻Sideequl Misbah

 siddeequlmisbah@gmail.com_ ______________________

Comments