ഫിത്റ് സകാത്ത് പ്രവാസികൾ എവിടെ നൽകണം
ഫിത് റ് സകാത്ത് എത്ര ? പ്രവാസികൾ എവിടെ നൽകണം ?*✍️________________
എത്ര നൽകണം⁉️
ഒരു സ്വാഅ് അഥവാ 3.200 Ltr, നാല് മുദ്ദാണ് ഒരു സ്വാഅ്. അത് കൊണ്ട് തന്നെ, ഒരു സ്വാഅ് എന്നത് 2.600 മുതല്‍ 3 കിലോ വരെ ആവാറുണ്ട്. സൂക്ഷ്മത പാലിച്ച് ഫിത്റ് സകാതില്‍ മൂന്നുകിലോ വരെ ചിലര്‍ നല്‍കുന്നതും അതുകൊണ്ട് തന്നെ. മുദ്ദ് നബി എന്ന പേരില്‍ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കില്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന അരി അതില്‍ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം.
ഏകദേശം 2.600Kg ആണ് വരികയെങ്കിലും അരിയുടെ വ്യത്യാസമനുസരിച്ച് അളവിൽ വ്യത്യാസപ്പെട്ട് വരാം അതിനാൽ കുറയാതെ അധികമായി തന്നെ നൽകാൻ ശ്രമിക്കുക 2.800Kg Or 3kg ഇങ്ങനെ അധികമായി നൽകുക സൂക്ഷ്മതക്ക് നല്ലതാണല്ലോ ഒരു സ്വാഇൽ കുറയാൻ പാടില്ലെന്നർത്ഥം !
എന്ത് നൽകണം ⁉️
നാട്ടിലെ മുഖ്യാഹാരം നൽകണം , നമ്മുടെ നാട്ടിൽ അരിയാണ് മുഖ്യ ഭക്ഷണം അപ്പോൾ അരി നൽകുക, ഗൾഫിലാണുള്ളതെങ്കിൽ അവിടെയുള്ള മുഖ്യാഹാരമെന്താണോ അത് നൽകുക, ഫിത്റ് സകാത്ത് കാഷായിട്ട് നൽകിയാൽ ശാഫി ഈ മദ് ഹബിൽ അത് മതിയാവുകയില്ല, ഭക്ഷണം തന്നെ കൊടുക്കുക, ഹനഫീ മദ് ഹബുകാർക്ക് ഫിത്റ് സകാത്തിന്റെ കണക്കനുസരിച്ച് കാഷ് നൽകാവുന്നതാണ് ,
ആര് നൽകണം
എല്ലാ സ്വതന്ത്രരായ മുസ്ലിമിന്നും പെരുന്നാൾ ദിവസം തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവരുടെയും താമസം വസ്ത്രം ഭക്ഷണം , കടം ഒഴിച്ച് മിച്ചം വരുന്നതുണ്ടെങ്കിൽ സകാത് കൊടുക്കൽ നിർബന്ധമാകും
കൊടുക്കേണ്ട സമയം
ഫിത്റ് സകാത്ത് കൊടുക്കൽ നിർബന്ധമാകുന്ന സമയം :- പെരുന്നാൾ പിറ കണ്ടത് മുതൽ പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നത് വരെയാണ് സമയം , പെരുന്നാൾ നിസ്കാരത്തെയും വിട്ട് കാരണം കൂടാതെ പിന്തിക്കൽ കറാഹത്താണ്, എന്നാൽ കാരണം കൂടാതെ പെരുന്നാൾ ദിവസത്തെയും വിട്ട് കടക്കുന്നത് ഹറാമുമാകും,
ഫിത്റ് സകാത്ത് കൊടുക്കുമ്പോൾ 2 ശർതുകൾ പാലിക്കണം*
:- നിയ്യത്ത് ഞാൻ എന്റെയും എന്റെ ഭാര്യയുടെയും എന്റെ മക്കളുടെയും ഫിത്റ് സകാത്ത് കൊടുത്തു വീടുന്നു എന്ന് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്
:- പെരുന്നാൾ പിറ കൊള്ളുമ്പോൾ ഏത് നാട്ടിലാണോ നാം ഉള്ളത് അവിടെയാണ് സകാത് നൽകേണ്ടത് , ഗൾഫിലാണുള്ളതെങ്കിൽ അവിടെ തന്നെ നൽകണം,
ഇനി നാം ഉള്ള നാട്ടിൽ സകാതിന്റെ അവകശികളെ എത്തിക്കപ്പെട്ടില്ലാ എങ്കിൽ തൊട്ടടുത്ത പ്രദേശത്തേക്ക് നീക്കം ചെയ്യാവുന്നതാണ് പ്രവാസികളെ സംബന്ധിച്ചടുത്തോളം ഒരു റൂമിൽ എട്ടും പത്തും പേരും താമസിക്കുന്നുണ്ടെങ്കിൽ ഒരു പക്ഷെ നമ്മുടെ ഇടയിൽ തന്നെ ജോലിയൊക്കെ നഷ്ടപ്പെട്ട് കഴിയുന്ന പാവപ്പെട്ടവർ ഉണ്ടാകും അവരെ കണ്ടെത്തി നൽകാൻ ശ്രമിക്കുക,
പ്രവാസികൾക്ക് ഫിത് റ് സകാത്ത് നാട്ടിൽ കൊടുക്കാമോ??
ശാഫി ഈ മദ് ഹബിലെ രണ്ടാമത്തെ അഭിപ്രായമാകുന്നു സകാതിനെ അടുത്ത നാട്ടിലേക്ക് നീക്കം ചെയ്യുക എന്നത് , പ്രവാസികൾ പെരുന്നാൾ പിറ കൊള്ളുമ്പോൾ ഗൾഫ് നാടുകളിലായിരിക്കും ഉണ്ടാകുക , അപ്പോൾ ഈ രണ്ടാം അഭിപ്രായ പ്രകാരം സകാതിനെ അടുത്ത നാട്ടിലേക്ക് നീക്കം ചെയ്യുക എന്നത് പ്രകാരം സ്വന്തം നാട്ടിൽ നൽകാവുന്നതാണ് , ഏറ്റവും അഫ് ളലായത് നാം എവിടെയാണോ ഉള്ളത് അവിടെയുള്ള മുഖ്യാഹാരം തന്നെ കൊടുക്കാൻ ശ്രമിക്കുക, പൈസ കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക,
ഇങ്ങനെ ഒരു പ്രവാസി നാട്ടിൽ കൊടുക്കുമ്പോൾ വക്കാലത്ത് ഏൽപ്പിച്ച് വേണം കൊടുക്കാൻ പ്രായ പൂർത്തിയും ബുദ്ധിയും പക്വതയും ഉള്ള ഒരു മുസ്ലിമിനെ വേണം വക്കാലത്ത് ഏൽപ്പിക്കാൻ , പ്രവാസിയായ വാപ്പ / ഭർത്താവിന്ന് നാട്ടിലുള്ള ഭാര്യ മക്കളുടെ ഫിത്റ് സകാത്ത് കൊടുത്ത് വീടാൻ ഭാര്യയേയോ ഉമ്മയെയോ ഏൽപ്പിക്കാം അത് അവരോട് പറഞ്ഞ് വക്കാലത്ത് ഏൽപ്പിക്കണം നാട്ടിലുള്ളവരുടെ നാട്ടിലെ മുഖ്യാഹാരം അവിടെത്തന്നെ കൊടുക്കുക
സകാത് കൊടുക്കുമ്പോൾ മുസ്ലിമീങ്ങൾക് കൊടുക്കുക, സയ്യിദന്മാർക്ക് സകാത് കൊടുക്കാൻ പാടില്ല ഇവർക്ക് ഹദ് യ നൽകാവുന്നതാണ്
✍️ സിദ്ദീഖുൽ മിസ്ബാഹ്
8891 786 787
24/04/2022
___________________💐
Comments
Post a Comment